കൊച്ചി: മുഖ്യമന്ത്രിയുടെ കൊവിഡ് 19 ദുരിതാശ്വാസ നിധിയിലേക്ക് ജനറൽ ഇൻഷ്വറൻസ് പെൻഷനേഴ്‌സ് അസോസിയേഷൻ കേരളാ അംഗങ്ങളിൽ നിന്ന് സമാഹരിച്ച ഒരു ലക്ഷത്തി എഴുപത്തിഅയ്യായിരം രൂപ സംഭാവന ചെയ്തു. പെൻഷനേഴ്‌സ് അസോസിയേഷൻ പ്രസിഡന്റ് കെ.ജി. പ്രഭാകരനിൽ നിന്ന് എം. സ്വരാജ് എം.എൽ.എ ചെക്ക് ഏറ്റുവാങ്ങി.