മരട്: കാട്ടിത്തറ റോഡ് ഹരിചന്ദ്രലയിനിൻ ഒച്ചുശല്ല്യം മൂലം വീട്ടുകാർക്ക് പുറത്തിറങ്ങാനാവാത്ത അവസ്ഥയായി.റോഡിലും മതിലുകളിലും വീടിന്റെ ഭിത്തികളും, മുറ്റവും,ചെടികളും ഇടവഴികൾ പോലും ഒച്ചുകൾ കൈയടക്കി. കൂട്ടത്തോടെ ഇഴഞ്ഞെത്തുന്ന ഒച്ചുകൾ റോഡിലുടനീളം അരഞ്ഞ് കിടന്ന് ദുർഗന്ധവും ഈച്ചകളുടെ ശല്യവും സഹിക്കാതെയാവുന്നതായി പരിസരവാസികൾ ആവലാതിപ്പെട്ടു. വീടിന്റെ മുൻവശത്തുളള റോഡുകളിലും,മുറ്റത്തും നിറയുന്ന ഒച്ചുകളെ അടിച്ചുവാരി കളയാനിടമില്ലാതെ വീട്ടമ്മമാരും വിഷമിക്കുകയാണ്. മഴക്കാല പൂർവ ശുചീകരണ പ്രവർത്തനങ്ങളും, കാനകളിലെ ക്ളോറിനേഷനും, കാര്യക്ഷമമാക്കാത്തതും ഉടമകൾ പറമ്പുകൾ ശുചിയാക്കാത്തതും ഒച്ചുകൾ പെരുകുവാനിടയാക്കുന്നു.
നഗരസഭആരോഗ്യവിഭാഗം ഇടപെട്ട് ഒച്ചുകളെ നശിപ്പിക്കുവാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് കാട്ടിത്തറ റോഡ് പൗരസമിതി പ്രസിഡന്റ് പി.ഡി.രാജേഷ് ആവശ്യപ്പെട്ടു.