ksrtc
ആലുവ കെ.എസ്.ആർ.ടി.സി ടെർമിനൽ ഒന്നാം നിലയുടെ കോൺക്രീറ്റിംഗ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

# ഒന്നാം നിലയുടെ കോൺക്രീറ്റിംഗ് തുടങ്ങി

ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് സ്തംഭിച്ചിരുന്ന ആലുവ കെ.എസ്.ആർ.ടി.സി ബസ് ടെർമിനലിന്റെ നിർമ്മാണം പുനരാരംഭിച്ചു. ഒന്നാം നിലയുടെ കോൺക്രീറ്റിംഗ് അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഒരു മാസത്തിലേറെയായി നിർമ്മാണം നിർത്തിവച്ചിരിക്കുകയായിരുന്നു. സമയബന്ധിതമായി പണിതീർത്ത് എത്രയും വേഗം ജനങ്ങൾക്ക് തുറന്നുകൊടുക്കുമെന്ന് അൻവർ സാദത്ത് എം.എൽ.എ പറഞ്ഞു. മുനിസിപ്പൽ ചെയർപേഴ്‌സൺ ലിസി എബ്രഹാം, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ജെറോം മൈക്കിൾ, കൗൺസിലർ ഷൈജി രാമചന്ദ്രൻ, അസി.എക്സിക്യുട്ടീവ് എൻജിനീയർ സുജ, അസി. എൻജിനീയർ ബിനി, കോൺട്രാക്റ്റർ കുഞ്ഞുമരയ്ക്കാർ എന്നിവർ പങ്കെടുത്തു. ഗ്രൗണ്ട് ഫ്ളോറിൽ 18520 ചതുരശ്ര അടി, ഒന്നാം നിലയിൽ 11635 ചതുരശ്ര അടി, മൊത്തം 30155 ചതുരശ്ര അടിയുള്ള രണ്ടുനില കെട്ടിടമാണ് പണിയുന്നത്.

ഒരുക്കുന്ന സൗകര്യങ്ങൾ

# 30 ബസുകൾക്ക് പാർക്കിംഗ് സൗകര്യം കൂടാതെ 110 ഇരുചക്രവാഹനങ്ങളും, 110 കാറുകളും പാർക്കു ചെയ്യുവാനുള്ള സൗകര്യം.

# ഒന്നാം നിലയിലേക്ക് കയറുവാൻ 2 ലിഫ്റ്റുകളും 3 സ്റ്റെയർ കേസും .

# അഗ്നിശമനസാമഗ്രികൾ, കുടിവെള്ളം, മലിനജല ട്രീറ്റ്‌മെന്റ് സംവിധാനം, മഴവെള്ള സംഭരണി.

# ഗ്രൗണ്ട് ഫ്ളോറിൽ

ടിക്കറ്റ് കൗണ്ടർ-1, സ്റ്റേഷൻ ഓഫീസ്-1, പൊലീസ് എയ്ഡ് പോസ്റ്റ്-1, സ്റ്റാൾ-6, 170 സീറ്റുകളുള്ള വെയിറ്റിംഗ് ഏരിയ, കാന്റീൻ-1, 4 ശൗചാലയങ്ങൾ, 3 വാഷ് ബെയ്‌സിനുകൾ. പുരുഷന്മാർക്കുള്ള വിശ്രമമുറി, 4 ശൗചാലയങ്ങൾ, സ്ത്രീകൾക്കുള്ള വിശ്രമമുറി 3 വാഷ് ബെയ്‌സിനുകൾ, കൂടാതെ അംഗ പരിമിതർക്ക് 2 ശൗചാലയങ്ങൾ

5 ഓഫീസ് റൂം, 43 സീറ്റുള്ള വെയ്റ്റിംഗ് ഏരിയ, 4- ശൗചാലയങ്ങൾ തുടങ്ങിയവയുള്ള പുരുഷന്മാർക്കുള്ള വെയ്റ്റിംഗ് റൂം, നാലു ശൗചാലയങ്ങളുള്ള ലേഡീസ് വെയ്റ്റിംഗ് റൂം, അംഗപരിമിതർക്കുള്ള 1 ശൗചാലയം എന്നിവയാണ് ഒന്നാം നിലയിലുള്ളത്.