മരട്: സി.പി.എം തോട്ടത്തിൽപറമ്പ് ബ്രാഞ്ചിന്റെ നേതൃത്വത്തിൽ നഗരസഭയിലെ 5, 6 വാർഡുകളിലെ തിരഞ്ഞെടുക്കപ്പെട്ട നൂറ് കുടുംബങ്ങൾക്ക് പലവ്യഞ്ജനക്കിറ്റ്നൽകി. ഏരിയാസെക്രട്ടറി പി. വാസുദേവൻ ഉദ്ഘാടനംചെയ്തു. എ.സി അംഗം കെ.എ. ദേവസി, മരട് ഈസ്റ്റ് ലോക്കൽ സെക്രട്ടറി സി.ബി. പ്രദീപ്കുമാർ, ലോക്കൽ കമ്മിറ്റി അംഗങ്ങളായ ഐ.എസ്. സുബീഷ്, ജെസി ഷാജി, സി.ഡി.എസ് അംഗം ഷീജ സാൻകുമാർ, എൻ.പി. തിലകൻ, കെ.പി. മോഹനൻ, വി.എ. നൗഷാദ്, സിന്ധുരവി എന്നിവർ നേതൃത്വം നൽകി.