കൊച്ചി: വിമാനത്തിലെത്തിയ അഞ്ചു പ്രവാസികളെ രോഗ ലക്ഷണത്തെ തുടർന്ന് വിവിധ ആശുപത്രികളിൽ പ്രവേശിച്ചു. മൂന്നു പേർ എറണാകുളം മെഡിക്കൽ കോളേജിലും രണ്ടു പേർ പാലക്കാട് ജില്ലാ ആശുപത്രിയിലുമാണ്. ഇവരുടെ പരിശോധന ഫലം ഇന്നെത്തും. എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിലുള്ളവർ കോട്ടയം, തൃശൂർ, ആലപ്പുഴ ജില്ലകളിൽ നിന്നുള്ളവരാണ്. തിങ്കളാഴ്ച രാത്രിയെത്തിയ ദുബായ് - കൊച്ചി വിമാനത്തിലുള്ളവരാണ് എല്ലാവരും.
ഇന്നലെ പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. നിലവിൽ കൊവിഡ് ബാധിച്ച് മൂന്നു പേരാണ്ചികിത്സയിലുള്ളത് . ഇതിൽ ഒരാൾ സ്വകാര്യ ആശുപത്രിയിലും ബാക്കി രണ്ടു പേർ എറണാകുളം മെഡിക്കൽ കോളേജിലുമാണുള്ളത്.
386 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 42 പേരെ ഒഴിവാക്കി. ഇതോടെ ജില്ലയിൽ വീടുകളിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 2146 ആയി. ഇതിൽ 15 പേർ ഹൈറിസ്‌ക്ക് വിഭാഗത്തിലും 2131 പേർ ലോ റിസ്‌ക് വിഭാഗത്തിലുമാണ്. ഇന്നലെ പുതിയതായി 18 പേരെ കൂടി ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
12
മേയ് എട്ടിന് രോഗം സ്ഥിരീകരിച്ച 30 വയസ്സുള്ള ചെന്നൈ സ്വദേശിനിയുടെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർ : 12
6 പേർ എറണാകുളം ജില്ലക്കാർ
4 പേർ പാലക്കാട്ടുകാർ
2 പേർ ചെന്നൈയിൽ നിന്നുള്ളവർ
26
മേയ് ഒമ്പതിന് രോഗം സ്ഥിരീകരിച്ച 23 കാരനായ മലപ്പുറം സ്വദേശിയുടെ പ്രാഥമിക സമ്പർക്ക പട്ടികയിലുള്ളവർ: 26
ഇവരെല്ലാം അബുദാബി - കൊച്ചി വിമാനത്തിൽ സഞ്ചരിച്ചവർ
എല്ലാവരും എറണാകുളം ജില്ലക്കാർ
7 പേർ ഹൈ റിസ്‌ക്ക് പട്ടികയിൽ
8
മേയ് 10ന് രോഗം സ്ഥിരീകരിച്ച അഞ്ചു വയസുകാരന്റെ പ്രാഥമിക സമ്പർക്കപ്പട്ടികയിലുള്ളവർ: 8
5 പേർ എറണാകുളം ജില്ലക്കാർ
3 പേർ പാലക്കാട്ടുകാർ
ഐസൊലേഷൻ
ആകെ: 2191
വീടുകളിൽ: 2146
ആശുപത്രി: 45
മെഡിക്കൽ കോളേജ്: 15
കരുവേലിപ്പടി താലൂക്ക് ആശുപത്രി: 03
സ്വകാര്യ ആശുപത്രി: 27
റിസൽട്ട്
ആകെ: 42
പോസിറ്റീവ് :00
ലഭിക്കാനുള്ളത്: 52
ഇന്നലെ അയച്ചത്: 39
ഡിസ്ചാർജ്
ആകെ: 04
മെഡിക്കൽ കോളേജ്: 04