കൊച്ചി: ലോകം അഭിമുഖീകരിക്കുന്ന ഈ മഹാമാരി കാലഘട്ടത്തിൽ മലയാളികളായ നഴ്‌സുമാരുടെ സേവനം പ്രശംസ അർഹിക്കുന്നതാണെന്ന് ജില്ലാ ജഡ്ജി സെലീന.വി.ജി.നായർ പറഞ്ഞു. അന്താരാഷ്ട്ര നഴ്‌സസ് ദിനത്തോടനുബന്ധിച്ച് ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ നടന്ന നഴ്‌സസ് ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. സഹകരണ ആശുപത്രി സംഘം പ്രസിഡന്റ് എം.ഒ. ജോൺ അധ്യക്ഷത വഹിച്ചു. സെക്രട്ടറി അജയ് തറയിൽ, ഐ.എം.എ മുൻ പ്രസിഡന്റ് ഡോ .ജുനൈദ് റഹ്മാൻ, ഡയറക്ടർമാരായ പി. അഷ്റഫ്, ജെബി മേത്തർ, ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ. സച്ചിദാനന്ദ കമ്മത്ത്, നഴ്‌സിംഗ് സൂപ്രണ്ട് ഡാർലി എ.ജെ എന്നിവർ പങ്കെടുത്തു. നഴ്‌സുമാരുടെ കുടുംബാംഗങ്ങൾക്കായി മാസ്‌കുകൾ, സാനിറ്റൈസർ എന്നിവ വിതരണം ചെയ്തു.