gcda
കോവിഡ്19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജി.സി.ഡി.എ നൽകുന്ന 1 കോടി രൂപ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് ജി.സി.ഡി.എ ചെയർമാൻ വി. സലീം കൈമാറുന്നു.

ആലുവ: കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് വിശാല കൊച്ചി വികസന അതോറിറ്റി (ജി.സി.ഡി.എ) ഒരുകോടി രൂപനൽകി. ആലുവ പാലസിൽ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന് ജി.സി.ഡി.എ ചെയർമാൻ വി. സലീം ചെക്ക് കൈമാറി. ജനറൽ കൗൺസിൽ അംഗം അഡ്വ. ജോൺ ലൂക്കോസ്, എക്‌സിക്യുട്ടീവ് അസിസ്റ്റന്റ് വി.എ. ഹാരിദ്, ആലുവ ദേശാഭിവർദ്ധിനി സഹകരണ ബാങ്ക് പ്രസിഡന്റ് പി.എം. സഹീർ എന്നിവർ പങ്കെടുത്തു.