covid

അമരാവതി: കൊവിഡ് -19 പരിശോധനയിലും രോഗമുക്തിയിലും ആന്ധ്രാപ്രദേശ് ഒന്നാമത്. കൊവിഡ് വൈറസ് രോഗികളുടെ രോഗമുക്തി നിരക്ക്, കൊവിഡ് -19 പരിശോധന, കുറഞ്ഞ മരണസംഖ്യ, സംസ്ഥാനത്തുടനീളം റിപ്പോർട്ട് ചെയ്യപ്പെടുന്ന പോസിറ്റീവ് കേസുകളുടെ ക്രമാനുഗതമായ കുറവ്, എന്നിവയിൽ സംസ്ഥാനം മികച്ച റെക്കാർഡ് നിലനിർത്തുന്നതായാണ് റിപ്പോർട്ട്.

വീണ്ടെടുക്കൽ നിരക്ക്: രാജ്യത്ത് ഏറ്റവും കൂടുതൽ റിക്കവറി നിരക്ക് 51.49 ശതമാനവും ആന്ധ്രയിൽ 31.86 ശതമാനവുമാണ് ഇതുവരെ 1,056 പേരെ സർക്കാർ ആശുപത്രികളിൽ നിന്ന് ഡിസ്ചാർജ് ചെയ്തു. ഏറ്റവും പുതിയ കണക്കുകൾ പ്രകാരം, കൊവിഡ്മൂ മൂലം ആന്ധ്രയിലെ മരണ നിരക്ക് 2.24 ശതമാനമാണ്. ഇത് ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണ്.

ഏറ്റവും പുതിയ ഡാറ്റ പ്രകാരം രാജ്യത്തുടനീളം പോസിറ്റീവ് കേസുകളുടെ നിരക്ക് 4.02 ശതമാനമാണ്. എന്നാൽ ആന്ധ്രയിൽ പോസിറ്റീവ് കേസുകളുടെ നിരക്ക് 1.07 ശതമാനം മാത്രമാണ്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സംസ്ഥാന സർക്കാർ 10,730 സാമ്പിളുകളിൽ പരിശോധന നടത്തി. ഒരു ദശലക്ഷം ജനസംഖ്യയിൽ ശരാശരി 3,593 ടെസ്റ്റുകൾ നടത്തിയിട്ടുണ്ട്