nurse
ലൂർദ് ഹോസ്പിറ്റലിലെ നഴ്‌സുമാർക്ക് മഹിളാമോർച്ച മണ്ഡലം പ്രസിഡന്റ് ലതിക ഭഗവത് മാസ്‌കുകൾ വിതരണം ചെയ്യുന്നു.

കൊച്ചി : നഴ്‌സസ് ദിനത്തോടനുബന്ധിച്ച് എറണാകുളം ജനറൽ ആശുപത്രിയിലെ ഡോക്ടർമാരെയും നഴ്‌സുമാരെയും മറ്റു ആരോഗ്യ പ്രവർത്തകരെയും ബി.ജെ.പി ജില്ലാ പ്രസിഡന്റ് എസ്. ജയകൃഷ്ണൻ പൊന്നാടഅണിയിച്ച് ആദരിച്ചു. യുവമോർച്ച എറണാകുളം മണ്ഡലം പ്രസിഡൻറ് വിഷ്ണു പ്രദീപിന്റെ നേത്യത്യത്തിൽ നമോ വ്യക്തിഗത സുരക്ഷാകവചം വിതരണം ഡോ. നിഷയ്ക്കു കൈമാറി ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.

ബി.ജെപി. ജില്ലാ ജനറൽ സെക്രട്ടറി, കെ.എസ്. ഷൈജു, എറണാകുളം മണ്ഡലം പ്രസിഡന്റ് പി.ജി. മനോജ്കുമാർ, മണ്ഡലം ജനറൽ സെക്രട്ടറി അഡ്വ. സ്വരാജ്, യുവമോർച്ച നേതാക്കളായ എൻ.ജെ. അശ്വിൻ, ഷിജിൻകുമാർ, കെവിൻ ആന്റണി എന്നിവർ നേതൃത്വം വഹിച്ചു.
എറണാകുളം ലൂർദ് ഹോസ്പിറ്റലിലെ നഴ്‌സുമാർക്ക് മഹിളാമോർച്ച എറണാകുളം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാസ്‌കുകൾ വിതരണം ചെയ്തു. മണ്ഡലം പ്രസിഡന്റ് ലതിക ഭഗവത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി രാജശ്രീ സി.ആർ., കമ്മിറ്റി അംഗം മീലാശശി എന്നിവർ പങ്കെടുത്തു.