wedding
വധൂവരന്മാരായ നിതിനും എൽബിയും മൂവാറ്റുപുഴ പൊലീസ് സ്റ്റേഷൻ കാന്റീനിൽ പൊലീസുദ്യോഗസ്ഥർക്കൊപ്പം

മൂവാറ്റുപുഴ: വിവാഹം ലളിതമാക്കിയ നിതിനും എൽബിയും പൊലീസുദ്യോഗസ്ഥർക്കും ആരോഗ്യ പ്രവർത്തകർക്കുമൊപ്പം സദ്യയുണ്ടു. കുന്നയ്ക്കാൽ വാഴക്കാലായിൽ വി.കെ പൗലോസിന്റെയും ഏലിയാമ്മയുടേയും മകൻ നിതിൻ പോളും കടയിരിപ്പ് കിഴക്കകത്തൂട്ട് കെ.കെ സക്കറിയയുടേയും ഷിബിയുടേയും മകൾ എൽബി സ്‌ക്കറിയയുടേയും വിവാഹ സൽക്കാരമാണ് പൊലീസ് കാന്റീനിൽ നടത്തിയത്.കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ രാവും പകലും പ്രവർത്തിയ്ക്കുന്ന ഇവരോടൊപ്പം വിവാഹദിനത്തിൽ വിരുന്ന് സൽക്കാരം നടത്തുന്നതിന് ഇരുവരുടേയും വീട്ടുകാർ തീരുമാനിച്ചു. തുടർന്നാണ് മൂവാറ്റുപുഴ പൊലീസ് കാന്റീനിൽ കോവിഡ്‌ നിയന്ത്രണത്തിന് വിധേയമായി വിവാഹ സൽക്കാരം സംഘടിപ്പിച്ചത്. കുന്നയ്ക്കൽ സെന്റ് ജോർജ്ജ് യാക്കോബായ പള്ളിയിൽ വിവാഹിതരായ വധൂവരന്മാർക്കൊപ്പം മൂന്ന് ബന്ധുക്കൾ മാത്രമാണ് സർക്കാരത്തിനെത്തിയത്. സി.ഐ.എം.എ മുഹമ്മദ്, എസ്.ഐ.റ്റി.എം സൂഫി, മൂവാറ്റുപുഴ ജനറൽ ആശുപത്രി സൂപ്രണ്ട് ആശാ വിജയൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് വധൂവരന്മാരെ സ്വീകരിച്ചത്.