nurse-day
അന്താരാഷ്ട്ര നഴ്‌സസ് ദിനാചരണത്തിൽ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ നഴ്‌സ് മാർക്ക് എൽദോ എബ്രഹാം എം.എൽ.എ മധുരം നൽകുന്നു

മൂവാറ്റുപുഴ: ജില്ലയിലെ കോവിഡ് 19 ഐസലേഷൻ വാർഡായി പ്രവർത്തിക്കുന്ന മൂവാറ്റുപുഴ ജനറൽ ആശുപത്രിയിലെ നഴ്‌സ്മാർക്ക് അന്താരാഷ്ട്ര നഴ്‌സസ് ദിനത്തിൽ എൽദോ എബ്രഹാം എം.എൽ.എയുടെ ആദരവ്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ നടന്ന ചടങ്ങിൽ ആശുപത്രിയിലെ നഴ്‌സ്മാർക്ക് മധുരം നൽകിയാണ് ആദരിച്ചത്. നഴ്‌സ്മാരുടെ സേവന സന്നദ്ധത ലോകം തിരിച്ചറിയുന്ന കാലത്തിലൂടെയാണ് നാം കടന്നു പോകുന്നതെന്നും മഹാമാരിയുടെ കാലത്ത് ജീവൻ പണയപ്പെടുത്തി സേവനം ചെയ്യുന്നവരെ ആദരിക്കാൻ പൗരസമൂഹം തയ്യാറാകണമെന്നും എം.എൽ.എ പറഞ്ഞു. നഗരസഭ ചെയർപേഴ്‌സൺ ഉഷ ശശീധരൻ, വൈസ്‌ചെയർമാൻ പി.കെ.ബാബുരാജ്, ആശുപത്രി സൂപ്രണ്ട് ഡോ.ആശ വിജയൻ, നഴ്‌സിങ് സൂപ്രണ്ട് ഭവാനി, നഴ്‌സ്മാരായ ഉഷ, ഗ്രേസി എന്നിവർ പങ്കെടുത്തു.