കൊച്ചി: കൊവിഡ് പശ്ചാത്തലത്തിൽ നിർത്തിവച്ച ആധാർ സേവനങ്ങൾ സുരക്ഷ മാനദണ്‌ഡങ്ങൾ പാലിച്ചുകൊണ്ട് പുനരാരംഭിച്ചു. എറണാകുളം ഹെഡ് പോസ്റ്റ് ഓഫീസ്, കൊച്ചി ഹെഡ് പോസ്റ്റ് ഓഫീസ്,ഇടപ്പള്ളി , തൃപ്പൂണിത്തുറ , പുത്തൻകുരിശ് , പള്ളുരുത്തി സബ് പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലാണ് ആധാർ എൻറോൾമെന്റ് / അപ്‌ഡേറ്റ് സെന്ററുകളുടെ പ്രവർത്തനം പുനരാരംഭിച്ചതെന്ന് എറണാകുളം പോസ്റ്റൽ ഡിവിഷനിലെ സീനിയർ സൂപ്രണ്ട് അറിയിച്ചു .