കോലഞ്ചേരി: മദ്യ വിതരണം ആപ്പിനായി ജില്ലയിലെ ബാർ, ബിയർ ഷോപ്പുകളുടെയും ബീവറേജ്, കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളുടെയും ലോക്കേഷൻ കൃത്യമായി അറിയാൻ ഗൂഗിൾ മാപ്പിംഗ് പൂർത്തിയാക്കി.

ഓരോ ബാർ, ബീയർ പാർലറുകളുടെ മുന്നിലെത്തി ഉടമകൾ കൃത്യമായ ലൊക്കേഷൻ എടുത്ത് നല്കി. വെർച്ച്വൽ ക്യൂ സിസ്റ്റം മാതൃകയിലാണ് ആപ്പ് തയ്യാറാക്കുന്നത്. ഉപഭോക്താവിന് എത്താൻ കഴിയുന്ന സ്ഥാപനം തിരഞ്ഞെടുത്ത് ടോക്കൺ ബുക്ക് ചെയ്യാം. എത്തേണ്ട സമയവും തീയതിയും ആപ്പ് പറയും.

ആ സമയത്ത് ‌ടോക്കൺ നമ്പറുമായി എത്തിയാൽ മദ്യം ലഭിക്കും വിധമാണ് പ്രവർത്തനമെന്നാണ് സൂചനകൾ. ക്യൂ നിന്ന് സാമൂഹിക അകലം തെറ്റുമെന്ന ഭയവും വേണ്ട. ആപ്പു വഴി ടോക്കൺ എടുക്കാത്തവരെ അഞ്ചയലേത്തേയ്ക്ക് അടുപ്പിക്കില്ല. ഒരാൾക്ക് ആഴ്ചയിൽ ഒരിയ്ക്കൽ മൂന്നു ലിറ്റർ മദ്യം വാങ്ങാനാകും വിധമാണത്രെ ആപ്പിന്റെ രൂപ കല്പന. ഒന്നിലധികം സിം കാർഡുള്ളവർ ദുരുപയോഗം ചെയ്യുന്നത് തടയാനും മാർഗങ്ങളുണ്ട്.

ബാറും, ബീയർ പാർലറും തുറന്ന് പാഴ്സൽ മാത്രം ലഭ്യമാക്കും വിധമാണ് നടപടികൾ പുരോഗമിക്കുന്നത്.