അങ്കമാലി : മൂക്കന്നൂർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ നഴ്‌സസ് ദിനാഘോഷം സംഘടിപ്പിച്ചു. കോക്കുന്ന് പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. നഴ്സുമാർക്ക് പൂച്ചെണ്ടുകൾ നൽകി ആദരിച്ചു. ആരോഗ്യ സ്ഥിരംസമിതി അദ്ധ്യക്ഷ ജിഷ ജോജി അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം ടി. എം. വർഗീസ്, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ഏല്യാസ് കെ. തരിയൻ, കെ.വി. ബിബീഷ്, സെക്രട്ടറി കെ. കെ. പ്രശാന്ത്, ഡോ. അനൂപ് ജോസഫ്, ഡോ. അപർണ. എം എന്നിവർ പ്രസംഗിച്ചു.