bjp
ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡൻറ് ശ്രീക്കുട്ടൻ തുണ്ടത്തിൽ ഗോമതി മഹാദേവന് ബി.ജെ .പി മെമ്പർഷിപ്പ് കാർഡ് നൽകുന്നു

തൃപ്പൂണിത്തുറ: പ്രശസ്ത സിനിമാ,സീരിയൽ താരവും തൃപ്പൂണിത്തുറ നഗരസഭയിലെ മുൻ സി.പി.ഐ കൗൺസിലറുമായ ഗോമതി മഹാദേവൻ ബി.ജെ.പിയിൽ ചേർന്നു.1985 മുതൽ സി.പി.ഐയുടെ സജീവപ്രവർത്തകയായിരുന്ന ഗോമതി മഹാദേവൻ സിനിമാ നടനായിരുന്ന എം.എസ്. തൃപ്പൂണിത്തുറയുടെ സഹോദരിയാണ്‌. ഇന്നലെ നടന്ന ചടങ്ങിൽ വച്ച് ബി.ജെ.പി തൃപ്പൂണിത്തുറ മണ്ഡലം പ്രസിഡന്റ് ശ്രീക്കുട്ടൻ തുണ്ടത്തിൽ ഗോമതി മഹാദേവന് മെമ്പർഷിപ്പ് കാർഡ് നൽകി. ബി.ജെ.പി കൗൺസിലർ രാജശ്രീ ചാലിയത്ത് ഷാൾ അണിയിച്ച് ആദരിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് എം.എസ് വിനോദ്കുമാർ, മുനിസിപ്പൽ കമ്മറ്റി പ്രസിഡന്റ് അരുൺ കല്ലാത്ത്, വൈസ് പ്രസിഡന്റ് രഞ്ജിത്ത് രവി, കെ.ആർ രാജേഷ് ഏരിയാ പ്രസിഡന്റ് അരുൺ.എസ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.