nursesday
നഴ്സസ് ദിനത്തിൽ അഡ്വ: എം. സ്വരാജ് എം.എൽ.എ, നഴ്സുമാരെ ആദരിക്കുന്നു

തൃപ്പൂണിത്തുറ: ലോക നഴ്സസ് ദിനത്തിൽ തൃപ്പൂണിത്തുറയിൽ ജനമൈത്രി സുരക്ഷാ സമിതിയുടെ നേത്വത്വത്തിൽ നഴ്‌സുമാരെ ആദരിച്ചു. താലൂക്ക് ആശുപത്രിയിലും ആയുർവേദ കോളേജിലുമായി നടന്ന ആദരിക്കൽ ചടങ്ങിൽ അഡ്വ.എം. സ്വരാജ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ചന്ദ്രികാദേവി, ഹിൽപാലസ് സ്റ്റേഷൻ ഇൻസ്പെക്ടർ രാജ്‌കുമാർ, സബ് ഇൻസ്‌പെക്ടർ കെ.ആർ. ബിജു , എഡ്രാക് മേഖലാ വൈസ് പ്രസിഡന്റ് അബ്ദുൽ ഗഫൂർ, ആശുപത്രി സൂപ്രണ്ടുമാർ എന്നിവർ നഴ്സുമാർക്ക് പൂച്ചെണ്ടുകളും മധുരവും നൽകി ആദരിച്ചു.