ഉദയംപേരൂർ: പത്രവിതരണത്തിനിടെ കാറിടിച്ച് പരിക്കേറ്റ് ഒരു വർഷത്തിലേറെയായി ചികിത്സയിലായിരുന്ന തെക്കൻപറവൂർ കൈത്തോടപറമ്പിൽ സിദ്ധാർത്ഥൻ (68) നിര്യാതനായി. 2019 മാർച്ചിൽ സൈക്കിൾ യാത്രികനായ സിദ്ധാർത്ഥനെ കാർ ഇടിച്ചുവീഴ്ത്തുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിലായതിനാൽ ആശുപത്രിയിലും വീട്ടിലുമായി ചികിത്സയിലായിരുന്നു. ഭാര്യ: ലളിത. മക്കൾ: ദിലീപ്, ആര്യൻ.