തൃശൂർ: നഴ്സസ് ദിനത്തോട് അനുബന്ധിച്ച് ബിജെപിയുടെ നേതൃത്വത്തിൽ വടക്കാഞ്ചേരി ജില്ലാ ഹോസ്പിറ്റലിലെ നഴ്സുമാരെ ആദരിച്ചു. നഴ്സിംഗ് സൂപ്രണ്ട് നിർമലയെ ബി.ജെ.പി ഒ.ബി.സി മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ഋഷി പൽപ്പു പൊന്നാട അണിയിച്ചു. നിയോജകമണ്ഡലം ജനറൽ സെക്രട്ടറി എസ്. രാജു, എസ്. സി. മോർച്ച ജില്ലാ ജനറൽ സെക്രട്ടറി. രാജൻ പുഞ്ചായക്കേൽ, ബി.ജെ.പി മുൻസിപ്പൽ സെക്രട്ടറി ബിനോയ് എന്നിവർ പങ്കടുത്തു.