കൊച്ചി: കൊവിഡ് പ്രതിസന്ധിയെ തുടർന്ന് ദുരിതത്തിലായ കർഷകരുടെയും മത്സ്യത്തൊഴിലാളികളുടേയും അസംഘടിത തൊഴിലാളികളുടെയും പ്രശ്‌നങ്ങൾ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ശ്രദ്ധയിൽ പെടുത്തുന്നതിന് കോൺഗ്രസ് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ലയിലെ 128 കേന്ദ്രങ്ങളിൽ കുത്തിയിരുപ്പ് സമരം നടത്തി.
എറണാകുളം സെൻട്രൽ മണ്ഡലം കമ്മിറ്റി കണയന്നൂർ താലൂക്ക് ഓഫീസിന് മുമ്പിൽ നടത്തിയ സമരം ഡി.സി.സി പ്രസിഡന്റ് ടി.ജെ.വിനോദ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രൊഫ. കെ.വി.തോമസ് തോപ്പുംപടിയിലും,കെ.പി. ധനപാലൻ പറവൂർ ടൗണിലും, കെ.ബാബു മരടിലും, വി.ജെ.പൗലോസ് മുളന്തുരത്തിയിലും അബ്ദുൾ മുത്തലിബ് കീഴ്മാടും, ജയ്‌സൺ ജോസഫ് മണീടും എം.എൽ.എമാരായ
വി.ഡി സതീശൻ വടക്കേക്കരയിലും പി.ടി. തോമസ് തൃക്കാക്കരയിലും, റോജി എം. ജോൺ അങ്കമാലിയിലും എൽദോസ് കുന്നപ്പിള്ളി രായമംഗലത്തും അൻവർ സാദത്ത് നെടുമ്പാശ്ശേരിയിലും ഉദ്ഘാടനം ചെയ്തു.