tamilnadu

ചെന്നൈ: കൊവിഡ് 19 വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ അന്യനാട്ടിൽ കുടുങ്ങിയ തമിഴ്‌നാട് സ്വദേശികൾ നാട്ടിലെത്താനാവാതെ ബുദ്ധിമുട്ടുന്നു. തമിഴ്‌നാട്ടിൽ നിന്ന് 18 ട്രെയിനുകൾ മറ്റു സംസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തിയപ്പോൾ ഒരു ട്രെയിൻ മാത്രമാണ് നാട്ടിലേക്ക് എത്തിയത്.

സംസ്ഥാനത്തിന് പുറത്ത് കുടുങ്ങിക്കിടക്കുന്ന തമിഴർക്ക് നാട്ടിലേക്ക് മടങ്ങാൻ കഴിയാത്തതിൽ ബുദ്ധിമുട്ടിലാണ്. ഇക്കാര്യത്തിൽ മറ്റ് സംസ്ഥാനങ്ങളിലെ അധികാരികളുടെ അഭ്യർത്ഥനകളോട് തമിഴ്‌നാട് പ്രതികരിക്കുന്നില്ലെന്ന് നിരവധി സംഘടനകളും പ്രവർത്തകരും ആരോപിക്കുന്നു.

മഹാരാഷ്ട്രയിൽ നിന്ന് 112 ഉം രാജസ്ഥാനിൽ നിന്ന് 43 ഉം ഉൾപ്പെടെ 275 ബസുകൾക്ക് പാസ് നൽകിയിട്ടുണ്ടെന്ന് സർക്കാർ ഉദ്യോഗസ്ഥർ പറഞ്ഞു. ആളുകളെ നാട്ടിലേക്ക് കൊണ്ടുവരാൻ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. അവർ ചിതറിക്കിടക്കുന്നവരാണ്, വലിയ തോതിലല്ല, തമിഴർക്ക് ട്രെയിനുകൾ ക്രമീകരിക്കുക ബുദ്ധിമുട്ടാണെന്ന് അധികൃതർ പറയുന്നു.


കൊവിഡ് 19 കേസുകൾ കൂടുതലുള്ള കോയമ്പേട് ക്ലസ്റ്റർ സംസ്ഥാന സർക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഇതിനിടെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളുകൾക്ക് ക്വാറന്റൈൻ സൗകര്യമൊരുക്കാൻ സർക്കാറിന് സാധിക്കാത്ത സ്ഥിതിയാണ്.


ഇതുവരെ 18 പ്രത്യേക ട്രെയിനുകൾ തമിഴ്‌നാട് മുതൽ ബീഹാർ, ജാർഖണ്ഡ്, ഒഡീഷ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്ക് 20,000 ത്തിലധികം അതിഥി തൊഴിലാളികൾ, രോഗികൾ, അവരുടെ പരിപാലകർ, വിദ്യാർത്ഥികൾ, തീർഥാടകർ എന്നിവരെ എത്തിച്ചിട്ടുണ്ട്. കൂടുതൽ പേരെ ഒരാഴ്ച്ചയ്ക്കുള്‌ളിൽ നാട്ടിലേക്ക് അയയ്ക്കാൻ തന്റെ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുമെന്ന് മുഖ്യമന്ത്രി (പളനിസ്വാമി) തമിഴ്‌നാട്ടിലെ അതിഥി തൊഴിലാളികൾക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. രണ്ടര ലക്ഷം പേരാണ് സർക്കാർ വെബ്‌സൈറ്റിൽ സ്വദേശത്തേക്ക് മടങ്ങാൻ രജിസ്റ്റർ ചെയ്തത്.


തിരുനെൽവേലിയിൽ നിന്നുള്ള 422 പേർ തമിഴ്‌നാട്ടിലേക്ക് തിരികെ എത്താൻ ഗുജറാത്ത് സർക്കാരിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെങ്കിലും നടപടിയുണ്ടായിട്ടില്ലെന്ന് ഗുജറാത്തിൽ ടിഫിൻ സെന്റർ നടത്തുന്ന തിരുനെൽവേലി കന്തസ്വാമി പറയുന്നു. ചുറ്റുമുള്ള പ്രദേശങ്ങളിൽ 1,000 തമിഴർ താമസിക്കുന്നുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. 1,175 തമിഴരെ പൂനെയിൽ നിന്ന് ട്രിച്ചിയിലേക്കോ തിരുനെൽവേലിയിലേക്കോ അയയ്ക്കാൻ പദ്ധതിയിട്ടിരിക്കുകയാണെന്നും തമിഴ് നാട് സർക്കാർ സമ്മതത്തിനായി കാത്തിരിക്കുകയാണെന്നും ഒരു മഹാരാഷ്ട്ര സർക്കാർ ഉദ്യോഗസ്ഥൻ പറഞ്ഞു.

മറ്റ് 420 പേരുമായി നിരവധി പേർ രത്‌നഗിരിയിൽ കുടുങ്ങിക്കിടക്കുകയാണ്. ഇവിടെ ഉദ്യോഗസ്ഥരെ വിളിക്കുമ്പോഴെല്ലാം, ടിഎൻ സർക്കാർ അവരുടെ ആശയവിനിമയത്തോട് ഇതുവരെ പ്രതികരിച്ചിട്ടില്ലെന്ന് കുടുങ്ങി കിടക്കുന്ന തമിഴ്‌നാട് സ്വദേശികൾ പറയുന്നു. വിദ്യാസമ്പന്നരല്ലാത്തവരും സ്മാർട്ട്‌ഫോണുകൾ ഇല്ലാത്തവരുമായ പർക്കും സ്മാർട്ട് ഫോണില്ലാത്തതിനാൽ നാലിൽ ഒന്നു പേർ മാത്രമാണ് നിലവിൽ നാട്ടിലേക്ക് തിരികെ എത്താൻ രജിസ്റ്റർ ചെയ്തിട്ടുള്ളത്.