ചെന്നൈ: തമിഴ്‌നാട്ടിൽ തുടർച്ചയായ മൂന്നാം ദിവസവും 500 ലധികം കൊവിഡ് 19 പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തു. 716 പുതിയ കേസുകളും എട്ട് മരണങ്ങളും തമിഴ്‌നാട്ടിൽ രേഖപ്പെടുത്തിയിട്ടുണ്ട്. സംസ്ഥാനത്തെ മൊത്തം കേസുകളുടെ എണ്ണം ഇപ്പോൾ 8,718 ആണ്. 716 പുതിയ കേസുകളിൽ 427 പുരുഷന്മാർ, 288 സ്ത്രീകൾ, ഒരു ട്രാൻസ്‌ജെൻഡറുമാണ്. 60 പേർ 12 വയസ് വരെ പ്രായമുള്ള കുട്ടികളാണ്. ഇതിൽ രണ്ട് മാസം പ്രായമുള്ള രണ്ട് കുഞ്ഞുങ്ങളും ഏഴുമാസം പ്രായമുള്ള കുട്ടികളും ഉൾപ്പെടുന്നതായി ആരോഗ്യവിഭാഗം അറിയിച്ചു.
ചെന്നൈ സ്വദേശികളായ വയോധികരായ എട്ടു പേരാണ് കഴിഞ്ഞ ദിവസം മരണത്തിന് കീഴടങ്ങിയത്. ഇതിൽ രണ്ടു പേർ പ്രായമായ സ്ത്രീകളാണ്. പുതിയ കേസുകളിൽ മറ്റ് രാജ്യങ്ങളിൽ നിന്ന് സ്വദേശത്തേക്ക് മടങ്ങിയെത്തിയ നാല് പേർ കൂടിയുണ്ട്. ചെന്നൈ, തിരുച്ചി വിമാനത്താവളത്തിൽ എത്തിയ 927 പേരെ ഇതുവരെ പരിശോധനയ്ക്ക് വിധേയമാക്കി. മേയ് ഒൻപതിന് ശേഷം ചെന്നൈ വിമാനത്താവളത്തിലെത്തിയ 743 പേരിൽ 557 പേരെ പരിശോധിച്ചിട്ടുണ്ട്. ഇവരിൽ നാല് പേർ കൊവിഡ് 19 പോസിറ്റീവ് പരിശോധിച്ചപ്പോൾ 186 സാമ്പിളുകൾ അയച്ചിട്ടുണ്ട്. തിരുച്ചി വിമാനത്താവളത്തിലെത്തിയ 184 യാത്രക്കാർ നെഗറ്റീവാണ്.
21 ജില്ലകളിൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ചെന്നൈയിൽ 510 പുതിയ കേസുകൾ ചേർത്തു. മൊത്തം എണ്ണം 4,882 ആയി. അരിയലൂരിൽ 36 കേസുകളും ചെംഗൽപട്ടു 35 കേസുകളും പെരമ്പലൂർ, തിരുവള്ളൂർ എന്നിവിടങ്ങളിൽ 27 കേസുകളും കാഞ്ചീപുരത്ത് 24 കേസുകളുമുണ്ട്. തിരുവണ്ണാമലയിൽ 13, റാണിപേട്ടിൽ ഒമ്പത്, തേനിയിൽ ഏഴ്, കരൂരിലും വിരുദുനഗറിലും നാല്, തിരുനെൽവേലിയിൽ മൂന്ന്, ദിണ്ടിഗുൾ, കല്ലകുരിചി, തൂത്തുക്കുടി, തിരുച്ചി എന്നിവിടങ്ങളിൽ രണ്ട് കേസുകൾ, കടലൂർ, കന്നിയകുമാരി, തെൻറാകസി, വെൽറാമി എന്നിവിടങ്ങളിൽ ഓരോ കേസുകൾ.
60 വയസ്സിനു മുകളിലുള്ള 44 പേർ പോസിറ്റീവാണ്. 12 വരെ പ്രായമുള്ള 487 കുട്ടികളും 60 വയസ്സിനു മുകളിലുള്ള 596 കുട്ടികളും സംസ്ഥാനത്ത് പോസിറ്റീവാണ്. മൊത്തം 11,788 സാമ്പിളുകൾ ചൊവ്വാഴ്ച പരിശോധിച്ചു. ഇതോടെ ഇതുവരെ 2,66,687 സാമ്പിളുകൾ പരിശോധിച്ചു. ഗവൺമെന്റ് കല്ലകുരിചി ആശുപത്രിയിലും ചെട്ടിനാട് ഹോസ്പിറ്റൽ ആന്റ് റിസർച്ച് ഇൻസ്റ്റിറ്റിയൂട്ടിലും രണ്ട് പരിശോധനാ സൗകര്യങ്ങൾ കൂടി തുടങ്ങി.