മൂവാറ്റുപുഴ: കൊവിഡ് മഹാമാരിയെ നേരിടുന്നതിന് മാറാടി ഗ്രാമപഞ്ചായത്തിന് വനിത സഹകരണ സംഘം പഞ്ചായത്തിന് ആവശ്യമായ മാസ്ക്കും, ലോഷനും നൽകി. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലത ശിവന് വനിത സഹകരണ സംഘം പ്രസിഡന്റ് ലീലകുര്യൻ ഇവ കൈമാറി.വികസന കാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ വൽസല ബിന്ദുക്കുട്ടൻ, ആരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ രമാ രാമകൃഷ്ണൻ, പഞ്ചായത്ത് മെമ്പർമാരായ സാജു ക്കുന്നപ്പിള്ളി, വിപിൻദാസ്, ബിന്ദുബേബി,ഷാന്റി എബ്രാഹാം, ഡെയ്‌സി ജോസ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി സുധീർ ബി, സംഘം സെക്രട്ടറി ശ്രീവിദ്യ ,സി.പി.എം ലോക്കൽ സെക്രട്ടറി എം.എൻ മുരളി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. രണ്ട് തവണ സംസ്ഥാന സർക്കാരിന്റെ മികച്ച വനിത സംഘം പ്രവർത്തനത്തിനുള്ള അവാർഡ് വാങ്ങിയ വനിത സംഘമാണിത്. മാറാടി പഞ്ചായത്തിലെ സമൂഹ അടുക്കളയിലേയ്ക്കുള്ള ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള ചെലവു തുക, പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ, സ്കൂൾ വിദ്യാർത്ഥികൾക്കുള്ള സഹായങ്ങൾ,സംഘത്തിന്റെ കീഴിൽ ഹരിതം പേപ്പർ ബാഗ് യൂണിറ്റ് തുടങ്ങി നിരവധി പ്രവർത്തനൾ നടന്നു വരുന്നു. സെക്രട്ടറി ശ്രീവിദ്യ , ഭരണ സമതി അംഗങ്ങൾ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുത്തു.