കൊച്ചി: ഗ്രാൻഡ് ഹയാത്ത് കൊച്ചി ബോൾഗാട്ടിയിൽ ഓൺലൈൻ ഫുഡ് ഡെലിവറി ആരംഭിച്ചു. സൊമാറ്റോയുമായി ചേർന്നാണ് വിഭവങ്ങൾ ആവശ്യക്കാർക്ക് എത്തിക്കുക. മൂന്ന് റെസ്റ്റോറന്റുകളിലെയും ഇന്ത്യൻ വിഭവങ്ങളും അന്താരാഷ്ട്ര വിഭവങ്ങളും സോമാറ്റൊ വഴി ലഭ്യമാകും.
ബിരിയാണി, നാടൻകോഴി റോസ്റ്റ്, നാസി ഗോറെംഗ്, ബീഫ് കൊണ്ടാട്ടം, ലെബനീസ് ചിക്കൻ റാപ് തുടങ്ങിയ രുചികരമായ വിഭവങ്ങൾ ലഭിക്കും. റംസാൻ മാസത്തിൽ ഇഫ്‌താർ വിഭവങ്ങളും ലഭിക്കുമെന്ന് ഗ്രാൻഡ് ഹയാത്ത് എഫ് ആൻഡ് ബി മാനേജർ മുഹമ്മദ് ഷോഎബ് പറഞ്ഞു. ഓർഡറുകൾക്ക് : 0484 2661218 വെബ്സൈറ്റ് : www.bit.iy/GHKochiMalabarcafe