കൊച്ചി : കേരള ഹൈക്കോടതി രജിസ്ട്രാർ ജനറൽ കെ. ഹരിപാലിനെ കേരള ഹൈക്കോടതി ജഡ്ജിയായി നിയമിക്കാൻ സുപ്രീംകോടതിയുടെ കൊളിജിയം ശുപാർശചെയ്തു. കൊളിജിയത്തിന്റെ ശുപാർശയിൽ കേന്ദ്രസർക്കാരാണ് തീരുമാനമെടുക്കേണ്ടത്. ചങ്ങനാശേരി പായിപ്പാട് സ്വദേശിയാണ് കെ. ഹരിപാൽ.