അങ്കമാലി: കൊവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അങ്കമാലി നിയോജകമണ്ഡലത്തിലെ പൊതുജനങ്ങൾക്ക് ഒരു ലക്ഷം മാസ്‌കുകൾ വീടുകളിലെത്തിക്കുന്ന റോജി എം. ജോൺ എം.എൽ.എയുടെ പദ്ധതിക്കു തുടക്കമായി. വിതരണോദ്ഘാടനം ബെന്നി ബെഹനാൻ എം.പി നിർവഹിച്ചു. കേരളത്തിൽ ആദ്യമായാണ് ഒരു എം.എൽ.എ മുൻകൈയെടുത്ത് ഒരു ലക്ഷത്തോളം മാസ്‌കുകൾ വീടുകളിൽ വിതരണം ചെയ്യുന്നതെന്ന് എം.പി പറഞ്ഞു. മൂക്കന്നൂർ പാലാ ലക്ഷം വീട് കോളനിയിൽ നടന്ന ചടങ്ങിൽ റോജി എം. ജോൺ എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു.
പി.ജെ. ജോയി, പഞ്ചായത്ത് പ്രസിഡന്റ് ജയ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ ടി.എം. വർഗീസ്, ഗ്രേസി റാഫേൽ, ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്റും അങ്കമാലി ബ്രാഞ്ച് ഹെഡുമായ ടി.എം. ഗീവർഗീസ്, മൂക്കന്നൂർ സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി, മെമ്പർമാരായ ഏല്യാസ് കെ. തരിയൻ, മോളി വിൻസന്റ്, ബിബീഷ് കെ.വി, ജിഷ ജോജി, ലീലാമ്മ പോൾ, മുൻ പഞ്ചായത്ത് പ്രസിഡന്റ് എം.പി. പൗലോസ്, പി.എൽ. ഡേവീസ്, അഡ്വ. എം.ഒ. ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
കഴുകി വീണ്ടുമുപയോഗിക്കുന്ന മാസ്‌കുകളാണ് ഫെഡറൽ ബാങ്ക്, സി.എം.ആർ.എൽ, മുത്തൂറ്റ് എം. ജോർജ് ഫൗണ്ടേഷൻ തുടങ്ങിയ സ്ഥാപനങ്ങളുടേയും, വ്യക്തികളുടേയും സഹായത്തോടെ വിതരണം ചെയ്യുന്നത്.