അങ്കമാലി: ശക്തമായ കാറ്റും മഴയും മൂലം കൃഷിനാശം സംഭവിച്ച കർഷർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്നും നഷ്ടപരിഹാരം നൽകണമെന്ന് അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയോഗം ആവശ്യപ്പെട്ടു. ബ്ലോക്ക് പഞ്ചായത്ത് കമ്മിറ്റിയോഗത്തിൽ താബോർ ഡിവിഷൻ മെമ്പർ ടി. എം. വർഗീസ് ഇത് സംബന്ധിച്ച പ്രമേയം അവതരിപ്പിച്ചു. പ്രസിഡന്റ് പി.ടി. പോൾ അദ്ധ്യക്ഷത വഹിച്ചു.