കൊച്ചി : കൊവിഡിൽ യാതന അനുഭവിക്കുന്ന നിർദ്ധന കുടുംബങ്ങൾക്ക് ഭക്ഷ്യധാന്യ കിറ്റുമായി കലൂർ ശ്രീരാമകൃഷ്ണ സേവാ ശ്രമം. ബി.പി.സി.എല്ലിന്റെ സഹകരണത്തോടെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലെ കുടുംബങ്ങൾക്ക് അരി, പയർ, പഞ്ചസാര, സോപ്പ് എന്നിവ ഉൾപ്പെട്ട കിറ്റുകൾ വിതരണം ചെയ്യും.
'നമ്മളൊന്ന് ' പദ്ധതിയുടെ ഉദ്ഘാടനം പുല്ലാങ്കുഴൽ വിദഗ്ദ്ധൻ രാജേഷ് ചേർത്തല ഭാരതീയർ റോഡിലെ കോളനിയിൽ നിർവഹിച്ചു. ആശ്രമം ഭാരവാഹികളായ സി.എസ്. മുരളീധരൻ, പി. കുട്ടികൃഷ്ണൻ, സി.ജി. രാജഗോപാൽ, സ്പാർക്ക് ഇന്ത്യ അംഗങ്ങളായ കെ.ജി. ബാലഗോപാൽ, ടി.എസ്. രാജൻ, പി.എൽ. ആനന്ദ് എന്നിവർ പങ്കെടുത്തു.