വിജയവാഡ : ലോക്ക് ഡൗണിനെ തുടർന്ന് അയൽ സംസ്ഥാനങ്ങളിൽ നിന്നുള്ളവർ കൂട്ടതോടെ മടങ്ങിയെത്തിയതോടെ ആന്ധ്രയിലും തെലനഗാനയിലും പുതിയ കൊവിഡ് കേസുകൾ വർദ്ധിച്ചു. മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് തിരിച്ചെത്തിയവർക്കാണ് വ്യാപകമായി കൊവിഡ് ബാധ സ്ഥിരീകരിച്ചത്. തെലങ്കാനയിൽ ഇതുവരെ 25 കുടിയേറ്റക്കാർ പോസിറ്റീവ് ആണെന്ന് കണ്ടെത്തി, 37 പുതിയ കേസുകൾ ആന്ധ്രയിലും കണ്ടെത്തി. ഈ കുടിയേറ്റ തൊഴിലാളികൾ ശ്രാമിക് സ്‌പെഷ്യൽ ട്രെയിനുകൾ വഴി സംസ്ഥാനത്ത് എത്തിയിരുന്നു.
മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ തുടങ്ങിയ ഉയർന്ന അപകടസാധ്യതയുള്ള മേഖലകളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളുടെ വരവോടെ കേസുകളുടെ എണ്ണം ഇനിയും ഉയരാൻ സാധ്യതയുണ്ട്. കുടിയേറ്റ തൊഴിലാളികൾ, തീർഥാടകർ, വിദ്യാർത്ഥികൾ എന്നിവരുടെ വരവ് സംസ്ഥാനത്തിന് മുന്നിൽ ഒരു പുതിയ വെല്ലുവിളി സൃഷ്ടിച്ചതായി ആന്ധ്രപ്രദേശ് സ്‌പെഷ്യൽ ചീഫ് സെക്രട്ടറി (ആരോഗ്യ, മെഡിക്കൽ, കുടുംബക്ഷേമ) കെ എസ് ജവഹർ റെഡ്ഡി പറഞ്ഞു. കല്യാൺ മുംബൈയിൽ നിന്ന് 930 ഓളം കുടിയേറ്റക്കാർ പ്രത്യേക ട്രെയിനിൽ എത്തിയിട്ടുണ്ട്. 250 പേരിൽ 28 പേർ കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി.
വാരണാസിയിൽ നിന്ന് എത്തിയ 10 തീർഥാടകരും 30 പേർ ചെന്നൈയിലെ കോയമ്പേഡു മാർക്കറ്റിൽ നിന്ന് മടങ്ങിയവരിലും കൊവിഡ് കണ്ടെത്തിയിട്ടുണ്ട്. കൊയമ്പേട് മാർക്കറ്റിൽ നിന്നെ എത്തിയവരിൽ എണ്ണം ആശങ്ക സൃഷ്ടിക്കുന്നുണ്ട്. എന്നാൽ വരും ദിവസങ്ങളിൽ മറ്റു രോഗ ബാധിത സംസ്ഥാനങ്ങളിൽ നിന്നു പോലും കൂടുതൽ ആളുകൾ എത്തുന്നത് വൈറസ് വ്യാപനത്തിന്റെ തോത് വർദ്ധിപ്പിക്കുമെന്ന ആശങ്കയിലാണ് ഭരണകൂടം.