high-court

കൊച്ചി : സിക്കിം ലോട്ടറി വില്പനയ്ക്ക് 2005ൽ നികുതി ഏർപ്പെടുത്തി സംസ്ഥാന സർക്കാർ പാസാക്കിയ നിയമം നിയമവിരുദ്ധമാണെന്ന് വ്യക്തമാക്കി ഹൈക്കോടതി റദ്ദാക്കി. നികുതിത്തുക ഹർജിക്കാർ ആവശ്യപ്പെട്ടാൽ തിരിച്ചുനൽകുകയും വേണം.

വാറ്റ് നിലവിൽ വരികയും ലോട്ടറി ലൈസൻസ് ഫീ ആക്ട് പ്രകാരമുള്ള നികുതി ഇല്ലാതാവുകയും ചെയ്തതോടെയാണ് നിയമം കൊണ്ടുവന്നത്. സിക്കിം സർക്കാരും പാലക്കാട് മേഘ ഡിസ്ട്രിബ്യൂട്ടേഴ്സ് പ്രൊപ്രൈറ്റർ എ. ജോൺ കെന്നഡിയും ഇതിനെതിരെ നൽകിയ ഹർജി സിംഗിൾബെഞ്ച് തള്ളി. തുടർന്നു നൽകിയ അപ്പീലിലാണ് ഡിവിഷൻബെഞ്ച് നിയമം റദ്ദാക്കിയത്.

കോടതി പറ‌ഞ്ഞത്

 ലോട്ടറി വിഷയത്തിൽ നിയമ നിർമാണത്തിനുള്ള അധികാരം പാർലമെന്റിനാണ്

 ഒരു സംസ്ഥാന സംരംഭത്തിനുമേൽ മറ്റൊന്നിന്ന് നികുതി ഏർപ്പെടുത്താനാവില്ല

 സിക്കിം ലോട്ടറിയുടെ ഒരുഭാഗം മാത്രമാണ് കേരളത്തിൽ വിൽക്കുന്നത്.

ആരാണ് നികുതി നൽകേണ്ടതെന്നും എത്രയാണ് നികുതിയെന്നും വ്യക്തതയില്ല

സർക്കാർ വാദിച്ചത്

 ചൂതാട്ടവുമായി ബന്ധപ്പെട്ട് നിയമമുണ്ടാക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരം

 ലോട്ടറിയുടെ അച്ചടിമുതൽ നറുക്കെടുപ്പുവരെ ചൂതാട്ടത്തിന്റെ ഭാഗം

 ഏതു ഘട്ടത്തിൽ വേണമെങ്കിലും നികുതി ഇൗടാക്കാനാവും