in
തൊഴിൽനയങ്ങൾ അട്ടിമറിക്കുന്നതിനെതിരെ ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ നടത്തിയ ധർണ കെ.കെ.ഇബ്രാഹിംകുട്ടി ഉദ്‌ഘാടനം ചെയ്യുന്നു

കൊച്ചി: കൊവിഡ് -19 ന്റെ മറവിൽ 44 തൊഴിൽ നിയമങ്ങൾ അട്ടിമറിക്കാനുള്ള കേന്ദ്രസർക്കാരിന്റെ നീക്കത്തെ എതിർത്തു തോൽപ്പിക്കുമെന്ന് ഐ. എൻ. ടി. യു.സി ജില്ലാ പ്രസിഡന്റ് കെ. കെ.ഇബ്രാഹിംകുട്ടി പറഞ്ഞു. തൊഴിൽ നിയമങ്ങൾ അട്ടിമറിക്കുന്നതിൽ പ്രതിഷേധിച്ച് ഐ.എൻ.ടി.യു.സിയുടെ ആഭിമുഖ്യത്തിൽ പോസ്റ്റോഫീസിനു മുൻപിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനറൽ സെക്രട്ടറി ടി.കെ.രമേശൻ അദ്ധ്യക്ഷനായി. ജില്ലാ ഭാരവാഹികളായ സൈമൺ ഇടപ്പള്ളി, കെ.വി. അരുൺകുമാർ, എ.എൽ.സക്കീർ ഹുസൈൻ, ഷുഹൈബ് അസീസ്, എന്നിവർ സംസാരിച്ചു.