ആലുവ: കീഴ്മാട് ഗ്രാമപഞ്ചായത്ത് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഹോമിയോ പ്രതിരോധമരുന്ന് വിതരണം പഞ്ചായത്ത് പ്രസിഡന്റ് കെ.എ. രമേശ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പഞ്ചായത്ത് അംഗങ്ങൾ, ആശാ പ്രവർത്തകർ, കുടുബശ്രീ, വോളന്റിയർമാർ എന്നിവർ മുഖേനയാണ് മരുന്ന് വിതരണം നടത്തുന്നത്. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ അഭിലാഷ് അശോകൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് അംഗം അനുക്കുട്ടൻ, മെഡിക്കൽ ഓഫീസർ ഡോ. കെ.എസ്. മിനി, ഫാർമസിസ്റ്റ് കെ.ജി. ഷിജിന എന്നിവർ പങ്കെടുത്തു. പഞ്ചായത്തിലെ മുഴുവൻ വീടുകളിലും പ്രതിരോധമരുന്ന് വിതരണം ചെയ്യും.