ആലുവ: ഡോ. ജോക്കബ് മണ്ണാറപ്രായിൽ കോർ എപ്പിസ്‌കോപ്പയുടെ ഒന്നാം ഓർമ്മദിനത്തോടനുബന്ധിച്ച് നടന്ന അനുസ്മരണ ശുശ്രൂഷക്ക് ബസേലിയോസ് മാർത്തോമ പൗലോസ് ദ്വിതീയൻ കാതോലിക്ക ബാവ മുഖ്യകാർമ്മികത്വം വഹിച്ചു. അങ്കമാലി ഭദ്രാസന മെത്രാപ്പൊലീത്ത യൂഹാനോൻ മാർ പോളികാർപ്പോസ് നേതൃത്വം നൽകി. വൈദികട്രസ്റ്റി ഫാ. എം.ഒ. ജോൺ, വൈദികസെമിനാരി പ്രിൻസിപ്പൽ ഫാ. ജോൺസ് എബ്രഹാം കോനാട്ട്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ എന്നിവർ സംസാരിച്ചു.