ആലുവ: ലോക്ക് ഡൗണിനെത്തുടർന്ന് ദുരിതത്തിലായ എടത്തല പഞ്ചായത്തിലെ ഓട്ടോറിക്ഷ ഡ്രൈവർമാർക്ക് ഓട്ടോറിക്ഷാ തൊഴിലാളി സംഘ് (ബി.എം.എസ്) തേവയ്ക്കൽ യൂണിറ്റ് അരി വിതരണം ചെയ്തു. ജില്ലാ ജോയിന്റ് സെക്രട്ടറി വി.കെ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. ആലുവ മേഖലാ സെക്രട്ടറി സന്തോഷ് പൈ, ഓട്ടോറിക്ഷാ തൊഴിലാളി സംഘ് മേഖലാ സെക്രട്ടറി സനോജ് തേവയ്ക്കൽ, ജോയിന്റ് സെക്രട്ടറി ഷിബു ജോസഫ്, പഞ്ചായത്ത് പ്രസിഡന്റ് എം.കെ. മണിയൻ, സെക്രട്ടറി കെ.സി. ശിവദാസൻ എന്നിവർ നേതൃത്വം നൽകി.