തൃപ്പൂണിത്തുറ: ഉദയംപേരൂർ 1084-ാം നമ്പർ എസ്.എൻ.ഡി.പി ശാഖ ഗ്രാമപഞ്ചായത്തിന്റെ സമൂഹ അടുക്കളയിലേക്ക് ഒരു ദിവസത്തെ ഭക്ഷണത്തിനുള്ള തുക നൽകി. ശാഖാ യൂണിയൻ കമ്മിറ്റി അംഗം പി.സി. ബിബിൻ പഞ്ചായത്ത് പ്രസിഡൻ്റ് ജോൺ ജേക്കബിന് തുക കൈമാറി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജയ കേശവദാസ്, കമ്മിറ്റി അംഗങ്ങളായ തുളസി ദാസപ്പൻ, സാജു പൊങ്ങലായി, സി.പി. സുനിൽകുമാർ, പി.വി. ലോഹിതാക്ഷൻ, വിനോദ്ചന്ദ്രൻ, ശാഖാ കമ്മിറ്റി അംഗങ്ങളായ പി.പി. രവീന്ദ്രൻ, രാജേഷ് കണ്ണോത്ത് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.