p-m-varghese
കോവിഡ് 19 ഉണ്ടെന്നു പ്രചരിപ്പിച്ച വേങ്ങൂർ കൊമ്പനാട് പുന്നോർപ്പിള്ളി പി.എം. വർഗീസ് (48)

കുറുപ്പംപടി: വേങ്ങൂർ തൂങ്ങാലി രാജഗിരി വിശ്വജ്യോതി കോളജിലെ സർക്കാർ ക്വാറന്റിൻ കേന്ദ്രത്തിൽ താമസിപ്പിച്ചിരിക്കുന്ന മാലദ്വീപിൽ നിന്നെത്തിയ പ്രവാസികളിൽ ഒരാൾക്ക് കോവിഡ് 19 ഉണ്ടെന്നു പ്രചരിപ്പിച്ചയാൾ അറസ്റ്റിൽ. വേങ്ങൂർ കൊമ്പനാട് പുന്നോർപ്പിള്ളി പി.എം. വർഗീസ് (48) ആണ് അറസ്റ്റിലായത്. നവ മാദ്ധ്യമങ്ങളായ വാട്‌സാപിലും ഫേസ്ബുക്കിലുമായിരുന്നു ഇയ്യാൾ വ്യാജ പ്രചരണം നടത്തിയത്. കുപ്രചരണം ശ്രദ്ധയിൽപെട്ടതോടെ കുറുപ്പംപടി സി.ഐ. മനോജിന്റെ നേതൃത്വത്തിൽ കസ്റ്റഡിയിലെടുക്കുകയായിരുന്നു. അന്വേഷണത്തിനൊടുവിൽ പ്രതി കുറ്റസമ്മതം നടത്തിയതായി പൊലീസ് പറഞ്ഞു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.
ഒരു സ്ത്രീയടക്കം 28 പേരെ ചൊവ്വാഴ്ച രാത്രിയാണ് കേന്ദ്രത്തിലെത്തിച്ചത്. എല്ലാ പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് ഇവരെ പാർപ്പിച്ചതെന്ന് വേങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് എം.എ.ഷാജി പറഞ്ഞു.