തൃപ്പൂണിത്തുറ: ഉദയംപേരൂർ എസ്.എൻ.ഡി.പി ഹയർ സെക്കൻഡറി സ്കൂളിലെ മുൻ പ്രിൻസിപ്പൽ കെ.കെ. ധർമ്മരാജൻ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ പെൻഷൻ തുക എം. സ്വരാജ് എം.എൽ.എയ്ക്ക് കൈമാറി. ശാഖാ യോഗം പ്രസിഡന്റ് എൽ. സന്തോഷ്, സെക്രട്ടറി ഡി. ജിനുരാജ്, പെൻഷനേഴ്സ് യൂണിയൻ പ്രവർത്തകരായ എം. ശിവശങ്കരൻ , ടി.ആർ. മണി തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
വലിയപറമ്പിൽ സുകുമാരി രാഘവൻ പേരക്കുട്ടികൾക്കു ലഭിച്ച വിഷുക്കൈനീട്ടവും ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.