തൃപ്പൂണിത്തുറ: ഉദയംപേരൂർ കണ്ടനാട് പാടശേഖരത്തിൽ നടത്തിയ എള്ള് കൃഷിയിലും നൂറുമേനി വിളവ്. ഉദയംപേരൂർ കാർഷിക കർമ്മസേനയുടെ നേതൃത്വത്തിലാണ് കണ്ടനാട് പാടശേഖരത്തിൽ വേനൽക്കാലത്ത് ആദ്യമായി 25 ഏക്കറോളം സ്ഥലത്ത് എള്ളുകൃഷി നടത്തിയത്. വിളവെടുപ്പ് ഉദ്ഘാടനം ഉദയംപേരൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജോൺ ജേക്കബ് നിർവഹിച്ചു. വൈസ് പ്രസിഡന്റ് ജയ കേശവദാസ്, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ തുളസി ദാസപ്പൻ, കൃഷി ഓഫീസർ സുനിൽകുമാർ, അസിസ്റ്റന്റ് കൃഷി ഓഫീസർ സലിമോൻ, സൂപ്പർവൈസർ വിമൽ വർഗീസ്, കാർഷിക വികസനസമിതി അംഗങ്ങളായ എൻ.എൻ. സോമരജൻ, ശങ്കരനാരായണൻ എന്നിവർ പങ്കെടുത്തു.