പോത്താനിക്കാട്: ഫാർമേഴ്സ് സഹകരണ ബാങ്ക് അംഗങ്ങൾക്കുള്ള പലിശരഹിത വായ്പയുടെയും 8000 കുടുബങ്ങൾക്കുള്ള സൗജന്യമാസ്ക്ക് വിതരണത്തിന്റെയും ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് എം. പി. നിർവഹിച്ചു. ഫാർമേഴ്സ് ബാങ്ക് പ്രസിഡന്റ് ബോബൻ ജേക്കബ് അദ്ധ്യക്ഷത വഹിച്ചു.മാനേജിംഗ് ഡയറക്ടർ പോൾ പി.വർഗീസ്, പോത്താനിക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർ സജി കെ.വർഗീസ്,ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.അൻസാർ, അനിൽ എബ്രാഹം, ജോജി പോൾ, എം.പി.ഷൗക്കത്ത്, സാബു വർഗീസ്, ജെയിംസ് കൗമാരി അലക്സി സ്ക്കറിയ, ലീന ബിജു, ആശ വർഗ്ഗീസ് തുടങ്ങിയവർ പങ്കെടുത്തു.