കോലഞ്ചേരി: പൊതുകളി സ്ഥലം വീണ്ടും മതിൽ കെട്ടി തിരിക്കാനുള്ള നീക്കം ഡിവൈ. എഫ്. ഐ തടഞ്ഞു. നാട്ടുകാർ പ്രഭാത സവാരിക്കും കായിക വിനോദത്തിനും ഉപയോഗിക്കുന്ന കോലഞ്ചേരിയിലെ റവന്യൂ പുറമ്പോക്ക് ഉൾപ്പെടുന്ന കോളജ് ഗ്രൗണ്ടാണ് പൊതുജനങ്ങളെ
പ്രവേശിപ്പിക്കാതെ മതിൽ കെട്ടി തിരിക്കുന്നത്. നേരത്തെ ഇതേ രീതിയിൽ നാട്ടുകാരെ പ്രവേശിപ്പിക്കാതെ കോളജ് അധികൃതർ മതിൽ പണിതത് യുവജന സംഘടനകൾ ഇടപെട്ട് തടഞ്ഞിരുന്നു. മതിൽ പൊളിക്കുകയും ചെയ്തു. വർഷങ്ങൾക്ക് ശേഷം ലോക്ക് ഡൗണിന്റെ മറവിൽ വീണ്ടും ഗ്രൗണ്ടിലേക്ക് നാട്ടുകാരെ പ്രവേശിപ്പിക്കാതിരിക്കാനാണ് കോളജിന്റെ നീക്കം. നിർമ്മാണത്തിനായി കട്ട ഇറക്കി. മതിൽ നിർമിക്കാൻ പഞ്ചായത്തിന്റെ ഒത്താശയുണ്ടെന്നും ആരോപണമുണ്ട്. ഇതേ തുടർന്ന്
കോളജ് ഗ്രൗണ്ടിൽ നാട്ടുകാരെ പ്രവേശിപ്പിക്കാതെ മതിൽ കെട്ടാനുള്ള നീക്കം ഡിവൈ.എഫ്.ഐ പ്രവർത്തകർ സ്ഥലത്ത് കൊടികുത്തിയതോടെ നിർമ്മാണ പ്രവർത്തനങ്ങൾ നിർത്തിവച്ചു.