കൊച്ചി : കൊവിഡ് പ്രതിരോധത്തിന് ഗ്രീൻ കൊച്ചി മിഷൻ കോർപ്പറേഷനിലെ മുഴുവൻ ശുചീകരണ തൊഴിലാളികൾക്കും ഗ്ലൗസ്, സാനിറ്റൈസർ, മാസ്‌ക് എന്നിവ സൗജന്യമായി വിതരണം ചെയ്തു. മേയർ സൗമിനി ജെയിൻ ഉദ്ഘാടനം നിർവഹിച്ചു.
ഐ.എം.എ കൊച്ചി ശാഖ, ബി.പി.സി.എൽ എന്നിവയുടെ സഹകരണത്തോടെയാണ് സാമഗ്രികൾ നൽകുന്നത്. ജില്ലാ ജഡ്‌ജി സലീന വി.ജി. നായർ, വികസന കമ്മിറ്റി ചെയർപേഴ്‌സൺ ഗ്രേസി ജോസഫ്, ഹെൽത്ത് ഇൻസ്‌പെക്ടർ സ്വപ്ന ബി. നായർ, ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർമാരായ കെ.എസ്. അനുലക്ഷ്മി, കെ. വിനോദ്, ആർ.ടി.ഒ (എൻഫോഴ്‌സ്‌മെന്റ് ) ജി. അനന്തകൃഷ്ണൻ, ഡോ.കെ.പി. പ്രദീപ്, ചൈൽഡ്‌ലൈൻ ഡയറക്ടർ ഫാ. ജെൻസൺ വാരിയത്ത്, ഐ.എം.എ കൊച്ചി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ കോ ഓർഡിനേറ്റർ ഡോ.എം.ഐ. ജുനൈദ് റഹ്മാൻ, ഡോ. അഖിൽ സേവ്യർ മാനുവൽ, ജില്ലാ ലീഗൽ സർവീസസ് സെക്ഷൻ ഓഫീസർ സുരേഷ് കോലോത്ത് എന്നിവർ പങ്കെടുത്തു.