കൊച്ചി : ലോക്ക് ഡൗൺ കണക്കിലെടുത്ത് വൈദ്യുതിബിൽ അടക്കുന്നതിനുള്ള കാലാവധി വർദ്ധിപ്പിക്കുക ,ഫിക്‌സഡ് ചാർജ് ഒഴിവാക്കുക, ബില്ലിംഗിലെ അപാകതകൾ പരിഹരിക്കുക, കർഷകർക്ക് വൈദ്യുതി സൗജന്യമായി നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് നാഷണലിസ്റ്റ് കേരളാ കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടത്തി. സംസ്ഥാന ചെയർമാൻ കുരുവിള മാത്യൂസ് ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ജോയി എളമക്കരയുടെ അദ്ധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം..എൻ. ഗിരി, എൻ.എൻ. ഷാജി, ജില്ലാ വൈസ് പ്രസിഡന്റുമാരായ പി.എ. റഹിം, പി.എൻ. ഗോപിനാഥൻ നായർ തുടങ്ങിയവർ സംസാരിച്ചു.