ഫോർട്ടുകൊച്ചി: പാണ്ടിക്കുടി എൽ.ജി പൈ റോഡിൽ വൈദ്യുതി ട്രാൻസ്ഫോമറിന് തീപിടിച്ച് 10 ലക്ഷം രൂപയുടെ നാശനഷ്ടം. ചൊവ്വാഴ്ച രാത്രി 11 മണിയോടെെയാണ് സംഭവം. ഷോർട്ട് സർക്യൂട്ടാണ് കാരണം. കേബിൾ, ബോക്സ്, ട്രാൻസ്ഫോമർ എന്നിവ പൂർണമായും കത്തിനശിച്ചു. മട്ടാഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർ അനിൽകുമാറിന്റെ നേതൃത്വത്തിൽ എത്തിയ സംഘമാണ് തീ അണച്ചത്. തീ ആളിപ്പടരുന്നതു കണ്ട് പ്രദേശവാസികൾ തടിച്ചുകൂടിയതിനെ തുടർന്ന് ഫോർട്ടുകൊച്ചി പൊലീസെത്തിയാണ് നിയന്ത്രിച്ചത്.