ഫോർട്ട് കൊച്ചി: കൊച്ചിൻ കോളേജ് മൈതാനിയിൽ നിന്ന് യുവാക്കൾ മലമ്പാമ്പിനെ പിടികൂടി പൊലീസിൽ ഏൽപ്പിച്ചു. ഈ ഭാഗത്തെ മാലിന്യങ്ങൾ നിറഞ്ഞ ചെളിക്കുണ്ടിൽ നിന്നാണ് പിടികൂടിയത്. 12 അടി നീളവും 130 കിലോ തൂക്കവുമുണ്ട്. കോടനാട് വനം വകുപ്പ് അധികാരികൾക്ക് കൈമാറും.