ഫോർട്ടുകൊച്ചി: കൊറോണ പ്രതിരോധ ചികിത്സാ കേന്ദ്രങ്ങളിലൊന്നായ ഫോർട്ടുകൊച്ചി ഗവ. ആശുപത്രിയിൽ മാലിന്യ സംസ്കരണത്തിന് സിൻഡിക്കേറ്റ് ബാങ്ക് സോളിഡ് വേയ്സ്റ്റ് ഇൻസിനറേറ്റർ നൽകി. മേയർ സൗമിനി ജെയിൻ കൈമാറി. കൂടാതെ മാസ്കുകളും കൈയുറകളും നൽകി. എം. ഉല്ലാസ്, ഡാനി വർഗീസ്, ബിനുരാജ്, പുരുഷോത്തമൻ തുടങ്ങിയവർ സംബന്ധിച്ചു.