കൊച്ചി: വ്യാജമദ്യം എക്‌സൈസ് പിടികൂടിയ കേസിൽ കൊച്ചി സിറ്റി പൊലീസ് ആസ്ഥാനത്തെ സിവിൽ പൊലീസ് ഓഫീസർമാരായ ഡിബിൻ, ബേസിൽജോസ് എന്നിവരെ സസ്‌പെൻഡ് ചെയ്‌തു. കമ്മിഷണർ വിജയ് സാഖറെയുടേതാണ് ഉത്തരവ്. എക്‌സൈസ് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.

റെയ്ഡിൽ 14.5 ലിറ്റർ വ്യാജമദ്യവുമായി ഡിബിനും സുഹൃത്ത് വിഘ്നേഷും പിടിയിലായിരുന്നു. മദ്യം എത്തിച്ചത് ബേസിൽ ജോസാണെന്നാണ് ഇവരുടെ മൊഴി. ഇയാൾ ഒളിവിലാണ്.