തൃപ്പൂണിത്തുറ: റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച കാൽനടയാത്രക്കാരൻ മരിച്ചു. തെക്കൻപറവൂർ കാരപ്പറമ്പ് വീട്ടിൽ ശ്രീധരൻ (95) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ തെക്കൻപറവൂർ എം.എൽ.എ റോഡ് കാരപ്പറമ്പ് ബസ് സ്റ്റോപ്പിന് സമീപമാണ് സംഭവം. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം ഇന്ന് ഉച്ചയ്ക്ക്12ന് തൃപ്പൂണിത്തുറ പൊതുശ്മശാനത്തിൽ. ഭാര്യ: പാർവതി. മക്കൾ: ശശി, സജീവ്, പരേതനായ രാജീവ്. മരുമക്കൾ: ജലജ, റാണി, ഗിരിജ.