കൊച്ചി: തരിശുസ്ഥാലത്ത് കേന്ദ്ര സമുദ്രമത്സ്യഗവേഷണ സ്ഥാപനം (സി.എം.എഫ്.ആർ.ഐ) ആരംഭിക്കുന്ന ജൈവ പച്ചക്കറിക്കിഴങ്ങുവിള കൃഷിക്ക് ഇന്ന് രാവിലെ 10ന് മന്ത്രി വി.എസ്. സുനിൽകുമാർ തുടക്കമിടും. തേവര കസ്തൂർബാനഗറിലുള്ള സി.എം.എഫ്.ആർ.ഐ പാർപ്പിടസമുച്ചയത്തിലാണ് കൃഷിക്കായി നിലമൊരുക്കിയിട്ടുള്ളത്. സി.എം.എഫ്.ആർ.ഐയുടെ കീഴിലുള്ള കൃഷിവിജ്ഞാനകേന്ദ്രം കൃഷിക്ക് സാങ്കേതികപിന്തുണ നൽകും. കൃഷിലോകം ക്ലബിനാണ് കൃഷിയുടെ ചുമതല.