കൊച്ചി: എസ്.എൻ.ഡി.പി യോഗം കടവന്ത്ര ശാഖയുടെ കീഴിലുള്ള ടി.കെ. മാധവൻ കുടുംബയൂണിറ്റിലെ എല്ലാ അംഗങ്ങൾക്കും അരിയും പലവ്യഞ്ജനങ്ങളും വിതരണം ചെയ്തു. കൂടാതെ ലോക്ക് ഡൗൺ പ്രമാണിച്ച് എല്ലാ കുടുംബത്തിനും മൈക്രോയൂണിറ്റിൽ നിന്ന് 2000 രൂപ വീതം പലിശയില്ലാക്കടമായി വിതരണം ചെയ്തു. കൺവീനർ പി.പി. പ്രദീപ്, ശാഖാ സെക്രട്ടറി കെ.കെ. പ്രകാശൻ, മട്ടലിൽ ഭഗവതി ക്ഷേത്ര മാനേജിംഗ് ട്രസ്റ്റി കെ.കെ. മാധവൻ എന്നിവർ നേതൃത്വം നൽകി.