liquor-sale-

ചെന്നൈ: കോയമ്പേട് ക്ലസ്റ്ററുമായി ബന്ധപ്പെട്ട് ആന്ധ്രയിൽ പോസിറ്റീവ് കേസുകൾ വ്യാപിപിക്കുന്നതോടോ മദ്യം വാങ്ങാൻ എത്തുന്നവർക്ക് ആധാർ കാർഡ് നിർബന്ധമാക്കി ആന്ധ്ര സർക്കാർ. മദ്യം വാങ്ങാൻ തമിഴ്‌നാട്ടിൽ നിന്നുള്ള ടിപ്പർമാർക്ക് അതിർത്തി കടന്ന് എത്തുന്നതോടെയാണ് ആന്ധ്ര സർക്കാർ വ്യക്തിയുടെ വിലാസം വ്യക്തമാക്കുന്ന ആധാർ കാർഡ് സംസ്ഥാനത്ത് മദ്യം വാങ്ങാൻ നിർബന്ധമാക്കുന്നത്. ആന്ധ്രാപ്രദേശിൽ കോവിഡ് 19 കേസുകൾ തമിഴ്‌നാട്ടിലെ കോയമ്പേഡു ക്ലസ്റ്ററുമായി ബന്ധപ്പെടുത്തിയെന്ന റിപ്പോർട്ടിനെ തുടർന്നാണ് തീരുമാനം.


മറ്റു സംസ്ഥാനങ്ങളിൽ ലോക്ഡൗണിനെ തുടർന്ന് മദ്യശാലകൾ അടച്ചിട്ടിരിക്കുകയാണ്. എന്നാൽ ആന്ധ്രാ സർക്കാർ ലോകഡൗണിന് ഇളവു ലഭിച്ചപ്പോൾ നികുതി വർദ്ധിപ്പിച്ച് മദ്യം വിറ്റഴിക്കാൻ തുടങ്ങി. ഇതോടെ അതിർത്തി ഗ്രാമങ്ങളിലെ എല്ലാ മദ്യവിൽപ്പന ശാലകളിലും തമിഴ്‌നാട്ടിൽ നിന്ന് നിരവധി ആളുകളാണ് എത്തുന്നത്.


ആധാർ കാർഡ് മദ്യം വാങ്ങുന്നതിന് നിർബന്ധമാക്കിയതിനെ തുടർന്ന് ബുധനാഴ്ച തമിഴ്‌നാട്ടിൽ നിന്നുള്ള ഉപഭോക്താക്കളുടെ എണ്ണം കുറഞ്ഞതായി ആന്ധ്രയിലെ മദ്യവിൽപ്പന ശാലയിലെ ഉദ്യോഗസ്ഥ‌ർ പറയുന്നു.
മദ്യം വാങ്ങുമ്പോൾ വ്യക്തികൾ അവരുടെ ആധാർ കാർഡ് വ്യക്തി ഹാജരാക്കണം. ആധാർ കാർഡ് പരിശോധിച്ചതിനുശേഷം മാത്രമേ മദ്യ ഷോപ്പ് ഉടമകൾക്ക് മദ്യം വിൽക്കാൻ കഴിയൂ. കൂടാതെ ഉപഭോക്താവ് അതത് താലൂക്കിൽ താമസക്കാരനായിരിക്കണമെന്നും നിബന്ധനയുണ്ട്. തമിഴ് നാട്ടിൽ നിന്നുള്ളവർ ആന്ധ്രയിലേക്ക് യാത്ര ചെയ്യുന്നത് തടയുക എന്ന ലക്ഷ്യത്തോടെയാണ് തീരുമാനം.


ശനിയാഴ്ച മുതൽ മദ്യ ഔട്ട്‌ലെറ്റുകൾ അടച്ചതോടെ തിരുവല്ലൂർ ജില്ലയിലെ ഗ്രാമവാസികൾ മദ്യം വാങ്ങാനായി ആന്ധ്രാപ്രദേശിലേക്ക് എത്തുകയായിരുന്നു. ആധാർ കാർഡുകൾ ലഭ്യമാക്കുന്നതിനുള്ള ചട്ടം തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നതായി തിരുപ്പതി റവന്യൂ ഡിവിഷണൽ ഓഫീസർ കനകനാർസ റെഡ്ഡി പറഞ്ഞു. തമിഴ്‌നാട്ടുമായി അതിർത്തി പങ്കിടുന്ന സത്യവേദു, നാഗാലപുരം, പിച്ചത്തൂർ താലൂക്കുകൾ റെഡ്ഡിയുടെ അധികാരപരിധിയിൽ വരും. ടാസ്മാക് ഔട്ട്‌ലെറ്റുകളിൽ തമിഴ്‌നാട്ടിൽ നിന്നുള്ള ആളുകൾ എത്തിയതോടെ തിരുവല്ലൂർ ജില്ലയിലെ തിരുട്ടാനി അതിർത്തിയിൽ നാല് വൈൻ ഷോപ്പുകൾ അടച്ചു. ആന്ധ്രാപ്രദേശിലെ റായലസീമ മേഖലയിൽ കൊവിഡ് 19 കേസുകൾ ചെന്നൈയിലെ കോയമ്പേട് മൊത്തക്കച്ചവടവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. ആന്ധ്രാപ്രദേശിൽ കൃഷിക്കാരും വ്യാപാരികളും കൂടുതലായി ചിറ്റൂർ, നെല്ലൂർ ജില്ലകളിൽ നിന്നുള്ളവരാണ്.