andrapredesh

വിജയവാഡ: കുട്ടികളുടെ സുരക്ഷയ്ക്കായി സ്‌കൂളുകളിലും ഹോസ്റ്റലുകളിലും സാമൂഹിക അകലം പാലിക്കാൻ ആന്ധ്ര ശിശുക്ഷേമ സമിതി സർക്കാരിനോട് ആവശ്യപ്പെട്ടു. കൊവിഡ് 19 പകർച്ചവ്യാധിയുടെ വെളിച്ചത്തിൽ സാമൂഹിക അകലം പാലിക്കാൻ വിദ്യാഭ്യാസ വകുപ്പിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് സമിതി മുഖ്യമന്ത്രി വൈ എസ് ജഗൻമോഹൻ റെഡ്ഡിക്ക് ഒരു കത്ത് നൽകി.


വിദ്യാർത്ഥികൾക്ക് സുരക്ഷിതമായ അന്തരീക്ഷം നൽകുന്നതിനായി സ്‌കൂളുകളും ഹോസ്റ്റലുകളും കണ്ടുപിടിച്ച് സുരക്ഷിതമാക്കണമെന്ന് കമ്മിറ്റി കൃഷ്ണ ജില്ലാ ചെയർമാൻ ബി വി എസ് കുമാർ പറഞ്ഞു. ക്ലാസ് മുറികളിലും ഹോസ്റ്റൽ മുറികളിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ശാരീരിക അകലം പാലിക്കണമെന്നും അദ്ദേഹം മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു.


ക്ലാസ് റൂമിൽ ബെഞ്ചുകൾ വിദ്യാർത്ഥികൾക്കിടയിൽ ആവശ്യമായ അകലത്തിൽ പുന:സംഘടിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഈ ലോക്ക്ഡൗണും തുടർന്നുള്ള വേനൽ അവധിവും ക്രമീകരണങ്ങൾക്കായി സർക്കാർ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സ്‌കൂൾ, കോളേജ് ബസുകളിലും ക്രമീകരിക്കുന്നതിൽ സാമൂഹിക അകലം ഉറപ്പാക്കണം. സ്‌കൂളുകളിലും ഹോസ്റ്റലുകളിലും ഹാൻഡ് വാഷ് സൗകര്യങ്ങൾ, മാസ്‌കുകൾ, ഇൻസുലേഷൻ സൗകര്യങ്ങൾ എന്നിവ ക്രമീകരിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

ലോക്ക്ഡൗൺ ആരംഭിച്ചത് മുതൽ തന്നെ സംസ്ഥാന സർക്കാർ ഓൺലൈൻ ക്ലാസുകളിലേക്ക് മാറിയിരുന്നു. കൂടാതെ സാമൂഹ്യ മാദ്ധ്യമമായ വാട്‌സ്ആപ്പ് വഴി പത്താം ക്ലാസ് വിദ്യാർത്ഥികൾക്ക് അദ്ധ്യയനം ആരംഭിക്കാൻ ആന്ധ്ര സർക്കാർ ഒരുങ്ങുന്നു. അധ്യാപകരും വിദ്യാർത്ഥികളും ഉൾപ്പെടെ ഓരോ സ്കൂളിനും ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പ് സൃഷ്ടിക്കുന്നതിനെക്കുറിച്ചാണ് സംസ്ഥാന സർക്കാർ ആലോചിക്കുന്നത്. എന്നാൽ ലോക്ക് ഡൗണിന് ശേഷം സ്കൂൾ തുറക്കുമ്പോൾ പാലിക്കേണ്ട നടപടികളെ കുറിച്ച് കൃത്യമായ വ്യക്തത വരുത്തിയിട്ടില്ല.